Kerala
കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം
തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്.

കോഴിക്കോട് | കൊളങ്ങരപ്പീടികയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തം. പഴയ പേപ്പര്‍ സൂക്ഷിച്ച കടയോട് ചേര്‍ന്ന ഷെഡിലാണ് തീപിടിത്തം. െേഷഡ് പൂര്‍ണമായും കത്തിയ നിലയിലാണ്.
തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്. അര്‍ധരാത്രി 1:20നാണ് സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
---- facebook comment plugin here -----