Connect with us

Kerala

നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക വര്‍ധന; സര്‍ക്കാര്‍ കമ്പനികള്‍ക്ക് വഴങ്ങി: പിണറായി വിജയന്‍

പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം |  നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വഴങ്ങി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും യുദ്ധാന്തരീക്ഷവും കാരണം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന സഹായം പോലും ഇല്ലാതാക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. തീരുമാനം പുനപരിശോധിച്ച് പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുറിപ്പില്‍ തുടര്‍ന്ന് പറയുന്നു.

പിണറായി വിജയന്റെ പോസ്റ്റിന്റ പൂര്‍ണ്ണ രൂപം:

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുത്തനെ വര്‍ദ്ധിപ്പിച്ച തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്ന പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന സഹായവും ഇല്ലാതാക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാകാത്ത സര്‍ക്കാര്‍ പ്രവാസി സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നിഷേധാത്മക സമീപനം തുടരുകയാണ്.5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടര്‍ പോളിസി പ്രീമിയം 13,411 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതല്‍ 77,773 രൂപ വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ക്കും, പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത ബാധ്യതയായി മാറിയിരിക്കുന്നു.വലിയ തുക ക്ലെയിം വന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പഴയ കരാര്‍ തുടരാന്‍ തയ്യാറാകുന്നില്ലെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. രോഗാവസ്ഥയിലുള്ളവര്‍ക്കും ഇന്‍ഷുറന്‍സില്‍ ചേരാനുള്ള പ്രൊവിഷന്‍ കഴിഞ്ഞ സര്‍ക്കാര്‍ നോര്‍ക്ക കെയര്‍ സ്‌കീമില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സാമ്പത്തിക പ്രയാസം നേരിടുന്ന പാവപ്പെട്ട പ്രവാസി സഹോദരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കിയ ആ തീരുമാനമാണ് പ്രശ്‌നമെന്ന് പറയുന്ന സര്‍ക്കാര്‍, സ്വകാര്യ കമ്പനികളുടെ ഭാഷയിലാണ് സംസാരിക്കുന്നത്.കമ്പനികളുമായി ചര്‍ച്ച നടത്തി ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ അവരുടെ താല്പര്യങ്ങള്‍ക്കു മുന്നില്‍ കീഴങ്ങിയിരിക്കുകയാണ്. നിശ്ചയിച്ച പ്രീമിയം റേറ്റ് വര്‍ദ്ധനവ് താങ്ങാന്‍ കഴിയുന്നതിലും അധികമാണെന്ന പൊതുവികാരമാണ് പ്രവാസി സമൂഹത്തിന്. ഇത് ഈ പദ്ധതിയെ തന്നെ തകിടം മറിക്കും. നിരക്ക് കുറച്ച് പുനക്രമീകരിക്കക്കണമെന്ന അവരുടെ ന്യായമായ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം.ക്ഷേമ പദ്ധതികളെ ലാഭനഷ്ടക്കണക്കുകള്‍ പറഞ്ഞ് സാധാരണക്കാര്‍ക്ക് നിഷേധിക്കുന്ന യുഡിഎഫ് നയം പ്രവാസികളെ നിലവിലെ അവസ്ഥയില്‍ വലിയ പ്രതിസന്ധിയില്‍ ആക്കുകയാണ്. ക്ഷേമ പെന്‍ഷനും മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഈ സമീപനം തിരുത്തി എത്രയും പെട്ടെന്ന് പ്രവാസികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

Content Highlights: Opposition leader Pinarayi Vijayan criticized the UDF government for yielding to private companies by sharply raising Norka Care insurance premiums. He highlighted that the massive hike severely impacts low-income Gulf expats and returning senior citizens. Vijayan demanded immediate revision.

---- facebook comment plugin here -----

Latest