Career Education
കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അനധ്യാപക ഒഴിവുകൾ
നേരിട്ടും ഡെപ്യൂട്ടേഷൻ വഴിയുമായിരിക്കും നിയമനം
ഡൽഹിയിലെ സംസ്‌കൃത സർവകലാശാലയിൽ 144 അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടും ഡെപ്യൂട്ടേഷൻ വഴിയുമായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ രാജ്യത്തുടനീളമുള്ള ക്യാമ്പസുകളിൽ നിയമനം ലഭിക്കും.
ഒഴിവുകൾ
ലോവർ ഡിവിഷൻ ക്ലാർക്
- ഒഴിവ്: 35. ശമ്പളം: 19,900- 63,200 രൂപ. യോഗ്യത: ബിരുദം, മിനുട്ടിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിംഗ്
- സ്പീഡ്/ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് സ്പീഡ്, കന്പ്യൂട്ടർ പരിജ്ഞാനം.
- പ്രായം: 32 കവിയരുത്
മൾട്ടിടാസ്‌കിംഗ് സ്റ്റാഫ്
- ഒഴിവ്: 22. ശമ്പളം: 18,000- 56,900 രൂപ.
- യോഗ്യത: പത്താം ക്ലാസ്സ്/ ഐ ടി ഐ.
- പ്രായം: 32 കവിയരുത്.
അപ്പർ ഡിവിഷൻ ക്ലാർക്ക്
- ഒഴിവ്: 16. ശമ്പളം: 25,500- 81,100 രൂപ.
- യോഗ്യത: ബിരുദം, ലോവർ ഡിവിഷൻ ക്ലാർക്ക്/ തത്തുല്യ തസ്തികകളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മിനുട്ടിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ്/ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് സ്പീഡ്, കന്പ്യൂട്ടർ പരിജ്ഞാനം.
- പ്രായം 32 കവിയരുത്.
സെക്‌ഷൻ ഓഫീസർ
- ഒഴിവ്: 11. ശമ്പളം: 44,900- 1,42,400 രൂപ.
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, അസ്സിസ്റ്റന്റായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ യു ഡി സിയായി എട്ട് വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായം: 35 കവിയരുത്.
അസ്സിസ്റ്റന്റ്
- ഒഴിവ്: പത്ത്.
- ശമ്പളം: 35,400- 1,12,400 രൂപ. യോഗ്യത: ബിരുദവും യു ഡി സി അല്ലെങ്കിൽ തത്തുല്യ തസ്തികകളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ടൈപ്പിംഗ്, കന്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നോട്ടിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവയിൽ പ്രാവീണ്യവും.
- പ്രായം 35 കവിയരുത്.
മറ്റ് തസ്തികകൾ
രജിസ്ട്രാർ- ഒന്ന്, അസ്സിസ്റ്റന്റ്‌രജിസ്ട്രാർ- രണ്ട്, സിസ്റ്റം അനലിസ്റ്റ്- മൂന്ന്, നഴ്‌സിംഗ് ഓഫീസർ- മൂന്ന്, ഗസ്റ്റ് ഹൗസ് മാനേജർ- മൂന്ന്, ജൂനിയർ എൻജിനീയർ- മൂന്ന്, പേഴ്‌സനൽ അസ്സിസ്റ്റന്റ്- മൂന്ന്, പ്രൊഫഷനൽ അസ്സിസ്റ്റന്റ്- നാല്, ടെക്നിക്കൽ അസ്സിസ്റ്റന്റ്- ഏഴ് (ശിക്ഷാശാസ്ത്ര/ എജ്യൂക്കേഷൻ ലാബ്- മൂന്ന്, കന്പ്യൂട്ടർ ലാബ്- നാല്), ലൈബ്രറി അസ്സിസ്റ്റന്റ്- ഒന്ന്, ഡ്രൈവർ- ഒന്ന്, ലൈബ്രറി അറ്റൻഡന്റ്- എട്ട്, മെഡിക്കൽ അറ്റൻഡന്റ്/ ഡ്രെസ്സർ- മൂന്ന്, സ്റ്റെനോഗ്രാഫർ- എട്ട്.
തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്. ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഹാർഡ് കോപ്പി തപാലിൽ അയക്കണം. വിശദ വിവരങ്ങൾക്ക് https://sanskrit.nic.in വെബ്‌സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.
വിലാസം: രജിസ്ട്രാർ, കേന്ദ്ര സംസ്‌കൃത സർവകലാശാല, 56- 57, ഇൻസ്റ്റിറ്റ്യൂഷനൽ ഏരിയ ജനക്പുരി, ന്യൂഡൽഹി- 110 058.




