Kerala
പിണറായിയാണ് പരാജയ കാരണമെന്ന് ആരും പറഞ്ഞിട്ടില്ല; അരി വില കൂട്ടിക്കൊണ്ട് ജനദ്രോഹത്തിന് യുഡിഎഫ് തുടക്കമിട്ടു കഴിഞ്ഞു: ടി പി രാമകൃഷ്ണന്‍
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളില്‍ നിന്നാണറിഞ്ഞത്.
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഇടത് മുന്നണിയില്‍ ആരും പറഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആള്‍ വേണമെന്ന് എല്‍ ഡി എഫില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ജി സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ രാമകൃഷ്ണന്‍ പറഞ്ഞു
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളില്‍ നിന്നാണറിഞ്ഞത്. പാര്‍ട്ടിയുടെ തോല്‍വി സംബന്ധിച്ച് താഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തതിനുശേഷം ജൂണ്‍ അവസാനമേ തീരുമാനം ഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ വന്നില്ലെങ്കില്‍ സപ്ലെകോയില്‍ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു ഡി എഫ് തുടക്കമിട്ടു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചര്‍ച്ച വേണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.







