Connect with us

ISL 2023

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; ബംഗാള്‍ ഡെര്‍ബിയില്‍ എ ടി കെ തന്നെ

ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു എ ടി കെയുടെ വിജയം.

Published

|

Last Updated

കൊല്‍ക്കത്ത | ഐ എസ് എല്ലിലെ ബംഗാള്‍ ഡെര്‍ബിയില്‍ വിജയം എ ടി കെ മോഹന്‍ ബഗാനൊപ്പം. പോയിന്റ് നിലയില്‍ അവസാന സ്ഥാനത്തിന് തൊട്ടുമുമ്പിലുള്ള ഈസ്റ്റ് ബംഗാള്‍ എഫ് സിയെയാണ് എ ടി കെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു എ ടി കെയുടെ വിജയം.

ആദ്യ പകുതിയില്‍ ചില അവസരങ്ങള്‍ ഈസ്റ്റ് ബംഗാള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. 68ാം മിനുട്ടിലാണ് സമനിലപ്പൂട്ട് പൊളിച്ച് എ ടി കെ ആദ്യ ഗോള്‍ നേടുന്നത്. സ്ലാവ്‌കോ ദാംജാനോവിച്ചാണ് ഗോളടിച്ചത്. ഗോളടി ആഘോഷം അതിരുവിട്ടതിന് തൊട്ടടുത്ത മിനുുട്ടില്‍ സ്ലാവ്‌കോക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ജഴ്‌സിയൂരി ആഘോഷിച്ചതിനാണ് റഫറി കാര്‍ഡ് പൊക്കിയത്.

90ാം മിനുട്ടില്‍ എ ടി കെ രണ്ടാം ഗോളടിച്ചു. ദിമിത്രി പെട്രാടോസായിരുന്നു സ്‌കോറര്‍. ജയത്തോടെ ബെംഗളൂരു എഫ് സിയെ പിന്തള്ളി എ ടി കെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 20 മത്സരങ്ങളില്‍ നിന്നായി 34 പോയിന്റാണ് എ ടി കെക്കുള്ളത്. ഹൈദരാബാദും മുംബൈ സിറ്റിയുമാണ് എ ടി കെയുടെ മുന്നിലുള്ളത്.

Latest