Kerala
രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല: ഗവര്‍ണര്‍
ഇത്തരം കാര്യങ്ങളില്‍ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്നും ഗവര്‍ണര്‍

തിരുവനന്തപുരം | രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ താന്‍ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. ഇത്തരം കാര്യങ്ങളില്‍ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാല വിഷയത്തിലാണ് താന്‍ ശ്രദ്ധ ചെലുത്തുന്നത്. ഈ വിഷയത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട പ്രതീക്ഷ സുപ്രീം കോടതി ഉത്തരവോടെ തനിക്ക് തിരികെ ലഭിച്ചു. ചാന്‍സലറുടെ അധികാരത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും അത് തുടര്‍ച്ചയായി ലംഘിക്കപ്പെട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാജ് ഭവന്‍ മാര്‍ച്ചില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നല്‍കിയത്. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.