Kerala
റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു
കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
കൊച്ചി|മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് അദ്ദേഹത്തിനെതിരെ ചുമത്തുക.
മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്ലന്‍ഡില്‍ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും സമ്മതിച്ചിട്ടുണ്ട്. വേടനെതിരെ കഞ്ചാവ് കേസുമുണ്ട്.
Content Highlights:
A forensic examination at the Kolkata Zoology Lab has confirmed that the locket seized from Malayalam rapper Vedan contained an authentic tiger claw. The Forest Department is now preparing to submit a chargesheet against the artist, whose real name is Hirandas Murali, for the illegal possession of wildlife parts. Vedan had previously claimed to investigators that the item was procured from Thailand. The artist is currently facing charges that carry a potential prison sentence of up to three years, in addition to an existing cannabis case.







