Connect with us

National

വ്യത്യസ്ഥ വിമാനകമ്പനികളുടെ യാത്രാനിരക്ക് ഏകീകരിക്കണം: സുപ്രീംകോടതി

ഒരേ റൂട്ടില്‍ വ്യത്യസ്ത വിമാനകമ്പനികള്‍ വ്യത്യസ്തനിരക്ക് ഈടാക്കുന്ന നടപടിയില്‍ ഇടപെടലുണ്ടാവണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഒരേ റൂട്ടില്‍ വ്യത്യസ്ഥ വിമാനകമ്പനികളുടെ യാത്രാനിരക്ക് ഏകീകരിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ഈ അനീതി ചൂണ്ടിക്കാട്ടിയത്. സാമൂഹികപ്രവര്‍ത്തക എസ് ലക്ഷ്മിനാരയണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പരാമര്‍ശം.

ഒരേ റൂട്ടില്‍ വ്യത്യസ്ത വിമാനകമ്പനികള്‍ വ്യത്യസ്തനിരക്ക് ഈടാക്കുന്ന നടപടിയില്‍ ഇടപെടലുണ്ടാവണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിമാനടിക്കറ്റ് നിരക്കില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം നല്‍കാന്‍ ശ്രമിക്കണം. ഒരേ ദിവസം ഒരേ സെക്ടറില്‍ വിവിധ വിമാന കമ്പനികള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒരു വിമാനകമ്പനി 8,000 രൂപ വാങ്ങുമ്പോള്‍ മറ്റൊരു കമ്പനി 18,000 രൂപയാണ് ഈടാക്കുന്നത്.

വിമാനടിക്കറ്റ് നിരക്ക് ഏകീകരിക്കാനുള്ള നടപടിയുണ്ടാകണമെന്ന കോടതി നിര്‍ദേശത്തോട് സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. വിമാനടിക്കറ്റുകള്‍ ഏകീകരിക്കാനുള്ള ചട്ടങ്ങള്‍ 1937ലെ എയര്‍ക്രാഫ്റ്റ് ആക്ടിലുണ്ട്. എന്നാല്‍, ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ലക്ഷ്മിനാരായണന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഇക്കാര്യത്തില്‍ പുതിയ നിയമങ്ങളുണ്ടാക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചു. അതുവരെ പഴയ നിയമങ്ങള്‍ തുടരണമെന്നും കോടതി വ്യക്തമാക്കി.

 

Latest