Connect with us

Kerala

നിപ: കോഴിക്കോട്ട് അതീവ ജാഗ്ര; മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി

രോഗ ബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് | നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗ ബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ പ്രോട്ടോകോള്‍ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നല്‍കും. മെഡിക്കല്‍ കോളജില്‍ സ്റ്റോക്കുള്ള മരുന്ന് നല്‍കാനാകുമോയെന്ന് പരിരോധിക്കും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരും.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

നിപ: രോഗവും രോഗ ലക്ഷണങ്ങളും മുന്‍കരുതലും

നിപ്പ വൈറസ് വവ്വാലുകളില്‍ നിന്ന് പകരുന്ന ഒരു സൂനോട്ടിക് വൈറസാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയര്‍ന്ന മരണനിരക്ക് (4075%) ഉള്ള ഒരു രോഗമാണിത്. നിപ്പ വൈറസ് ഒരാളില്‍ പ്രവേശിച്ചാല്‍ സാധാരണ 514 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പീരിയഡ്കനിപ്പ വൈറസ് ഒരാളില്‍ പ്രവേശിച്ചാല്‍ സാധാരണ 514 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പീരിയഡ്.

രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സമയത്തെയാണ് ഇത് കാണിക്കുന്നത്. പനിയാണ് ആദ്യത്തെ ലക്ഷണം. ചെറിയ പനിയില്‍ തുടങ്ങി ഏതാനും ദിവസം കൊണ്ടു തന്നെ പനി ശക്തമാകുന്നു. തലവേദന, ദേഹത്ത് വേദന, തൊണ്ടയ്ക്കു വേദന, ഛര്‍ദ്ദി എന്നിവയും ഉണ്ടാവാം. ചുമ, വയറുവേദന, മനംപിരട്ടല്‍, കാഴ്ചമങ്ങല്‍ എന്നിവയും ചിലരില്‍ ഉണ്ടാവാം. വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

കൃത്യമായി മാസ്‌ക് ധരിക്കാന്‍ ശ്രമിക്കുക, വായയും മുഖവും മൂടി തന്നെ മാസ്‌ക ഇടുക. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, രോഗി കിടക്കുന്ന സ്ഥലത്തു നിന്ന് അകലം പാലിക്കുക.

 

Latest