Kerala
ശബരിമല സ്വര്‍ണക്കൊള്ള; പി എസ് പ്രശാന്ത്, അജികുമാര്‍, സന്തോഷ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും
എസ് ഐ ടി കുറ്റപത്രം വൈകും
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാര്‍, സന്തോഷ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. ദ്വാരപാലകശില്‍പ്പ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണം നടക്കുന്നതിനാല്‍ എസ് ഐ ടി കുറ്റപത്രം വൈകും.
2025ല്‍ പാളികള്‍ കടത്തിയതിലാണ് തുടരന്വേഷണം. 2019 ന്റെ തുടര്‍ച്ചയാണ് 2025 ലേതെന്ന് എസ് ഐ ടി പറയുന്നു. ശബരിമലയില്‍ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പാളികളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിക്കും. ഈ മാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ സാമ്പിള്‍ ശേഖരിക്കും.







