Connect with us

National

ഒമ്പത് സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു

കേരള ഹൈക്കോടതയില്‍ നിന്നെത്തുന്ന ജസ്റ്റീസ് സി ടി രവികുമാറും സംഘത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതിലെ പുതിയ ഒമ്പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു. കേരള ഹൈക്കോടതിയില്‍ നിന്നെത്തിയ ജസ്റ്റീസ് സി ടി രവികുമാറും ഇതില്‍ ഉള്‍പ്പെടും. ചീഫ് ജസ്റ്റീസ് എന്‍ വി രമണ ഇവര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ നിയുക്ത ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഇന്നലെയോടെ ഡല്‍ഹിയിലെത്തിയിരുന്നു.

മൂന്ന് വനിതകളടക്കം ഒമ്പത് പേരാണ് സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റത്. അഭയ് ശ്രീനിവാസ് ഓകെയാണ് ആദ്യം അധികാരമേറ്റത്. ഒമ്പത് പേര്‍കൂടെ അധികാരമേറ്റതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.