Connect with us

Kerala

വഖ്ഫ് ബോര്‍ഡില്‍ സുന്നി വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കും; കാന്തപുരത്തെ കണ്ട് മന്ത്രി ഷംസുദ്ധീന്‍

വിവാദം ഒഴിവാക്കേണ്ടതായിരുന്നു. ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോര്‍ഡ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള വഖ്ഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തി. പുതുതായി രൂപവത്കരിച്ച വഖ്ഫ് ബോര്‍ഡില്‍ സുന്നി വിഭാഗത്തിന് പ്രതിനിധ്യമില്ലാത്തതില്‍ ഉയര്‍ന്നുവന്ന അതൃപ്തിയും തര്‍ക്കങ്ങളും പരിഹരിക്കുക, പുതിയ സമവായ ഫോര്‍മുലകള്‍ ചര്‍ച്ച ചെയ്യുക എന്നിവയായിരുന്നു മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

പ്രശ്‌ന പരിഹാരത്തിനാണ് എത്തിയതെന്നും ആരെയും ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും കൂടിക്കാഴ്ചക്ക് മുമ്പായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ നിയമത്തിലെ പരിമിതികള്‍ മൂലമാണ് നിലവിലെ പ്രശ്‌നങ്ങളെന്നും വരും ദിവസങ്ങളില്‍ എ പി വിഭാഗത്തിന് വഖ്ഫ് ബോര്‍ഡില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വിവാദം ഒഴിവാക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ എല്ലാവരുമായി സഹകരണമാണ് പ്രതീക്ഷിച്ചിരുന്നത്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Minister N Shamsudheen met Sunni leader Kanthapuram AP Aboobacker Musliyar to discuss Waqf Board affairs. The Minister assured that the AP faction will receive due representation on the board. The meeting focused on resolving key concerns and ensuring fair participation for all groups.

 

---- facebook comment plugin here -----

Latest