Connect with us

Ongoing News

സഊദിക്ക് സൈനിക സഹായവുമായി ബ്രിട്ടന്‍; ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കും

റിയാദ് വിമാനത്താവളവും അരാംകോ എണ്ണക്കമ്പനിയുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണിത്.

Published

|

Last Updated

റിയാദ് | യെമനിലെ ഹൂത്തി വിമതര്‍ സഊദി അറേബ്യക്ക് നേരെ നടത്തുന്ന ആവര്‍ത്തിച്ചുള്ള ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സഖ്യകക്ഷിയായ സഊദിയെ സംരക്ഷിക്കുന്നതിനായി ബ്രിട്ടന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ (RAF) ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കും. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

റിയാദ് വിമാനത്താവളവും അരാംകോ എണ്ണക്കമ്പനിയുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. സഊദി അറേബ്യയുടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും ജനവാസ മേഖലകളും സംരക്ഷിക്കാന്‍ അടിയന്തര സൈനിക പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

സഊദി വ്യോമാതിര്‍ത്തിയില്‍ മാത്രം പറക്കുന്ന ഈ ടൈഫൂണ്‍ ജെറ്റുകള്‍ ഹൂത്തികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തടസ്സപ്പെടുത്തി നശിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കുക. അതേസമയം, യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ നേരിട്ട് ബോംബാക്രമണം നടത്താനോ മറ്റ് സജീവ യുദ്ധമുറകളില്‍ ഏര്‍പ്പെടാനോ ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കില്ലെന്നും പൂര്‍ണമായും പ്രതിരോധ ദൗത്യം മാത്രമായിരിക്കും നിര്‍വഹിക്കുകയെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Britain has announced an expansion of its military support for Saudi Arabia to counter threats from Yemen’s Houthi rebels. The United Kingdom will deploy Royal Air Force Typhoon fighter jets to conduct defensive air missions. This deployment aims to protect Saudi cities and critical infrastructure from ongoing aerial attacks.

 

---- facebook comment plugin here -----

Latest