Connect with us

Kerala

അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല, അഭിപ്രായപ്രകടനം വ്യക്തി സ്വാതന്ത്ര്യം; കെ മുരളീധരനെ തള്ളി ജെബി മേത്തര്‍

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ജെബി മേത്തര്‍ പരാതി നല്‍കി

Published

|

Last Updated

കൊച്ചി |  യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്നില്‍ ആരോ ഉണ്ടെന്ന മന്ത്രി കെ മുരളീധരന്റെ ആരോപണങ്ങള്‍ തള്ളി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. അഭിപ്രായങ്ങള്‍ പറയുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും അത് ചോദ്യം ചെയ്യരുതെന്നും ജെബി മേത്തര്‍ പറഞ്ഞു.കെപിസിസിയുടെ പരസ്യ പ്രസ്താവനാ വിലക്ക് ലഘിച്ചുകൊണ്ടായിരുന്നു ജെബി മേത്തറിന്റെ വാക്കുകള്‍.

കെ മുരളീധരന്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന വ്യക്തിയാണ്. ആ നിലപാടുകളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇത്രയും വര്‍ഷമായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ വേറെ ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാനാവില്ല. ഇതേ കാര്യം തന്നെയാണ് അടൂര്‍ പ്രകാശിന്റെ കാര്യത്തിലും ബാധകമാകുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞു. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

അതേ സമയം , തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ജെബി മേത്തര്‍ പരാതി നല്‍കി. പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസിന് മൊഴി നല്‍കിയ ശേഷമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. അധിക്ഷേപത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തനിക്കെതിരെ ലൈംഗികച്ചുവയുള്ള മോശം പദപ്രയോഗങ്ങളും ഭീഷണികളും അടങ്ങിയ സൈബര്‍ അറ്റാക്ക് നടക്കുകയാണ്. ഭയപ്പെടുത്തി ഷെല്ലിലേക്ക് ഒതുക്കാനാണ് ഇത്തരക്കാരുടെ ശ്രമം. അതിനു നിന്നു കൊടുക്കാന്‍ തയ്യാറല്ലെന്നും ജെബി മേത്തര്‍ പറഞ്ഞു

Content Highlights: Mahila Congress president Jebi Mather rejected K Muralidharan claim that UDF convener Adoor Prakash acts on behalf of others. She stated expressing opinions is personal freedom. Meanwhile Jebi Mather gave a statement to Infopark police regarding cyber harassment against her.

 

---- facebook comment plugin here -----

Latest