Connect with us

Kerala

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

വീടിനടുത്തുള്ള സ്വകാര്യ പറമ്പില്‍നിന്ന് വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയില്‍ കടന്നല്‍ക്കൂട്ടം സഹദേവനെ ആക്രമിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വെങ്ങാനൂര്‍ വെണ്ണിയൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള മാവറത്തലമേലെ പുത്തന്‍വീട്ടില്‍ വി സഹദേവന്‍(76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.

വീടിനടുത്തുള്ള സ്വകാര്യ പറമ്പില്‍നിന്ന് വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയില്‍ കടന്നല്‍ക്കൂട്ടം സഹദേവനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ സഹദേവനെ വീട്ടുകാര്‍ വെങ്ങാനൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും , ചൊവ്വാഴ്ച രാവിലെ എട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: എസ്. ശ്യാമള. മക്കള്‍: എസ് സുധീഷ്, എസ് ഷിബു.

Content Highlights: A 76-year-old man named Sahadevan died while undergoing treatment following a wasp attack in Venganoor, Thiruvananthapuram. The incident occurred while he was collecting fallen coconuts and palm leaves near his house. Despite receiving medical care at a private hospital, he succumbed to his injuries.

---- facebook comment plugin here -----

Latest