Uae
യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം ഈദ് അവധി
കാബിനറ്റ് തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരുടെ അവധി നിര്‍ണയിച്ചിരിക്കുന്നത്
അബൂദബി | യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചത്തെ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. കാബിനറ്റ് തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരുടെ അവധി നിര്‍ണയിച്ചിരിക്കുന്നത്
ഇതനുസരിച്ച് ഏപ്രില്‍ 8 മുതല്‍ 14 വരെ ഒരാഴ്ചത്തെ അവധി ലഭിക്കും. ഏപ്രില്‍ 15 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും. ഏപ്രില്‍ ആറ്, ഏഴ് തിയ്യതികളില്‍ വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുക.
---- facebook comment plugin here -----





