Connect with us

Kerala

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍; ഡോ മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷന്‍ പ്രതികരിച്ചു.

Published

|

Last Updated

പത്തനംതിട്ട| ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. പരുമലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലാണ് മാത്യൂസ് മാര്‍ സെവേറിയോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാരാഹോണ ചടങ്ങുകള്‍ തീരുമാനിക്കാന്‍ വൈകീട്ട് 4.45 ന് പരുമലയില്‍ സുന്നഹദോസ് യോഗം ചേരും.

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷന്‍ പ്രതികരിച്ചു. സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കപ്പെടണം. വിഭാഗീയത നാം ആഗ്രഹിക്കുന്നില്ലെന്നും മാത്യൂസ് മാര്‍ സെവേറിയോസ് പ്രതികരിച്ചു.

നിലവില്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാര്‍ സേവേറിയോസ്. കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തീരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.