Kerala
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരു പ്രതികൂടി പിടിയില്‍
വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.
തിരുവല്ല | സ്പാ ബലാത്സംഗ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. തിരുവല്ല ചുമത്ര സ്വദേശിയാണ് ഇയാള്‍. റാന്നിയില്‍ നിന്നാണ് പ്രത്യേക പോലീസ് സംഘം പ്രശോഭിനെ കസ്റ്റഡിയിലെടുത്തത്.
ഇതോടെ കേസിലെ നാല് പ്രതികള്‍ പിടിയിലായി. രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. കേസിലെ മുഖ്യപ്രതി മരണ സുബിന്‍, ബെര്‍ലിന്‍ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇതുവരെ പിടിയിലായത്. കിരണ്‍, സജിന്‍ എന്നിവരാണ് ഒളിവിലുള്ളത്.
സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി കൂടിയായ മരണ സുബിന്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മറ്റ് പ്രതികളും ഒപ്പംകൂടി. കൂട്ടബലാത്സംഗത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഗുണ്ടാപിരിവ് നല്‍കാത്തതിനാണ് സംഘം അതിക്രമം നടത്തിയത്.
---- facebook comment plugin here -----


