Connect with us

Uae

ഷാർജയിൽ പുതിയ ഫ്രീഹോൾഡ് പ്രോജക്റ്റ് ആരംഭിച്ചു

"ഖാലിദ് ബിൻ സുൽത്താൻ സിറ്റി' എന്ന പേരിലാണ് പുതിയ ഫ്രീഹോൾഡ് വികസനം ആരംഭിച്ചത്.

Published

|

Last Updated

ഷാർജ | ഷാർജയിൽ “ഖാലിദ് ബിൻ സുൽത്താൻ സിറ്റി’ എന്ന പേരിൽ പുതിയ ഫ്രീഹോൾഡ് വികസനം ആരംഭിച്ചു. ഏകദേശം ഒരു മില്യൺ ദിർഹം മുതലാണ് അപ്പാർട്ട്മെന്റുകളുടെ വില ആരംഭിക്കുന്നത്. അന്തരിച്ച ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പേരിലുള്ള ഈ പദ്ധതി, സുസ്ഥിര ഊർജ പദ്ധതികളിലൂടെയും മികച്ച ഡിസൈനിലൂടെയും ശ്രദ്ധേയമായ ബീഅ ഗ്രൂപ്പാണ് നിർമിക്കുന്നത്. യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകനാണ് ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി.
ബീഅയുടെ കോർപ്പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന റോദാത്ത് അൽ സിദ്റിലാണ് സിറ്റി വരുന്നത്. അപ്പാർട്ട്മെന്റുകൾ കൂടാതെ വില്ലകളും ടൗൺഹൗസുകളും ഉണ്ടാകും. ഏകദേശം 1.5 കിലോമീറ്റർ ദൈർഘ്യമുണ്ടാകുന്ന ഈ നഗരം ഏഴ് അയൽപ്പക്കങ്ങളായി തിരിച്ചിരിക്കും. രണ്ട് പ്രധാന ഹൈവേകൾക്ക് സമീപമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിലൊന്ന് ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള വഴിയാണെന്ന് ഗ്രൂപ്പ് സി ഇ ഒയും വൈസ് ചെയർമാനുമായ ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.
ഖാലിദ് ബിൻ സുൽത്താൻ സിറ്റിയിൽ ഏകദേശം 1,500 വീടുകൾ ഉണ്ടാകും. കൂടാതെ ഒരു സമ്പൂർണവും സ്വയംപര്യാപ്തവുമായ സമൂഹത്തിന് ആവശ്യമായ മറ്റ് സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. പുതിയ വികസനം മാലിന്യം ഇല്ലാത്തതും കാലാവസ്ഥാ സൗഹൃദ ലക്ഷ്യസ്ഥാനവുമായിരിക്കും.

---- facebook comment plugin here -----

Latest