Connect with us

National

പുതിയ ഐ പാഡ് മിനി ഇന്ത്യയില്‍; വില തൊണ്ണൂറായിരത്തിന്‍ താഴെ

വലിയ ഒ എല്‍ ഇ ഡി ഡിസ്‌പ്ലേ, മികച്ച പ്രോസസര്‍, വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങി നിരവധി വിഷേശങ്ങളോടെയാണ് ആപ്പിള്‍ പുതിയ ഐ പാഡ് മിനി അവതരിപ്പിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | തൊണ്ണൂറായിരത്തിന്‍ താഴെ വില വരുന്ന പുതിയ ഐ പാഡ് മിനി ഇന്ത്യയില്‍ അവതരിച്ചു. വലിയ ഒ എല്‍ ഇ ഡി ഡിസ്‌പ്ലേ, മികച്ച പ്രോസസര്‍, വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങി നിരവധി വിഷേശങ്ങളോടെയാണ് ആപ്പിള്‍ പുതിയ ഐ പാഡ് മിനി അവതരിപ്പിക്കുന്നത്.

പഴയ ഐ പാഡ് മിനിയുടെ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്‌ക്രീന്‍, പെര്‍ഫോമന്‍സ്, ക്യാമറകള്‍, വയര്‍ലെസ് കണക്റ്റിവിറ്റി തുടങ്ങി വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 128 ജി ബി സ്റ്റോറേജ് ഉള്ളതിന് 82,900 രൂപ മുതല്‍ 90,000 രൂപ വരെയാണ് വില. 256 ജി ബിക്ക് 94,900 രൂപയും, ഏറ്റവും ഉയര്‍ന്ന 512ജി ബിക്ക് 1,18,900 രൂപയുമാണ് വില. ഒക്ടോബര്‍ 28ന് ഇന്ത്യയില്‍ പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കുകയും നവംബര്‍ 6 മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ് നിറങ്ങളില്‍ ഇത് ലഭ്യമാകും. ആപ്പിള്‍ 12 മഗാപിക്സല്‍ സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറ ലാന്‍ഡ്‌സ്‌കേപ്പ് എഡ്ജിലേക്ക് മാറ്റുകയും പിന്‍വശത്തെ 12 മെഗാപിക്സല്‍ ക്യാമറ സെക്കന്‍ഡില്‍ 60 ഫ്രെയിമുകള്‍ വരെ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ആപ്പിളിന്റെ അക്കോസ്റ്റിക് ഡിസ്പ്ലേ ഓഡിയോക്ക് അപ്‌ഗ്രേഡ് നല്‍കുന്നു. ഇത് ഉച്ചത്തിലുള്ള ശബ്ദം നല്‍കുന്നു. ടാബ്ലെറ്റ് വൈഫൈ 7, ബ്ലൂടൂത്ത് 6, ആപ്പിളിന്റെ വയര്‍ലെസ് നെറ്റ്വര്‍ക്കിംഗ് ത്രെഡ് എന്നിവ നല്‍കുന്നു. ആക്‌സസറികള്‍ക്കായി ടാബ്ലെറ്റ് ആപ്പിള്‍ പെന്‍സില്‍ പ്രോ, ആപ്പിള്‍ പെന്‍സില്‍ എന്നിവ നല്‍കുന്നു. പുതിയ സ്മാര്‍ട്ട് ഫോളിയോ കവറും ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights:Apple has launched its new iPad Mini in India with a starting price under ninety thousand rupees for the 128GB base variant. Key upgrades include a larger OLED display, enhanced water resistance, landscape front camera, and Wi-Fi 7 connectivity. Pre-orders begin on October 28, with official sales starting from November 6.
---- facebook comment plugin here -----

Latest