Connect with us

Kerala

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു

ബസിന്റെ എന്‍ജിന്‍ ഭാഗത്ത് ആണ് തീപ്പിടിച്ചത്

Published

|

Last Updated

തൃശൂര്‍| ചാലക്കുടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ദേശീയപാതയില്‍ പേരാമ്പ്ര ഫ്‌ലൈ ഓവറില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ എന്‍ജിന്‍ ഭാഗത്ത് ആണ് തീപ്പിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. പിന്നീട് വാഹനത്തിലുള്ള അഗ്‌നിശമന ഉപാധികള്‍ ഉപയോഗിച്ച് ആദ്യം ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. പിന്നീട് അഗ്‌നിരക്ഷാസേനയുമെത്തി .സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എസ് വിജയകുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തി. ആദ്യം എക്‌സ്റ്റിംഗ്യൂഷറും പിന്നീട് വെള്ളവും ഉപയോഗിച്ച് എന്‍ജിന്‍ ഭാഗം കൂളാക്കി അപകടാവസ്ഥ മാറ്റി.

Content Highlights: A KSRTC Swift bus traveling from Thiruvananthapuram to Thrissur caught fire near Chalakudy. The driver noticed smoke rising from the engine and stopped the vehicle on the Perambra flyover. Fire and Rescue Service personnel arrived quickly and extinguished the fire, averting a major mishap.

---- facebook comment plugin here -----

Latest