Connect with us

Kerala

കൊച്ചി-ബാങ്കോക്ക് സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍നിന്നു നേരിട്ട് ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനസര്‍വീസിന് തുടക്കമായി. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.15ന് കൊച്ചിയില്‍നിന്നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.55ന് ബാങ്കോക്കില്‍ എത്തും.

ബാങ്കോക്കില്‍നിന്നു തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4.55ന് പുറപ്പെട്ടു രാവിലെ 7.40ന് കൊച്ചിയില്‍ എത്തുന്ന തരത്തിലാണു തിരികെയുള്ള സര്‍വീസുകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കൊച്ചിയില്‍നിന്ന് ആഴ്ചതോറും 250 വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്.

Content Highlights: Air India Express has launched direct flights connecting Kochi and Bangkok four days a week. Flights depart Kochi on Tuesday, Thursday, Saturday, and Sunday nights. The return services operate on Mondays, Wednesdays, Fridays, and Sundays. Bookings are open via the official app and website.

Latest