Connect with us

International

അതിവേഗം പടര്‍ന്ന് എബോള; കോംഗോയില്‍ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു

10,060 പേര്‍ക്ക് രാഗം സ്ഥിരീകരിക്കുകയും 4,887 പേര്‍ മരണപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു

Published

|

Last Updated

കിന്‍ഷാസ | ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു. 10,060 പേര്‍ക്ക് രാഗം സ്ഥിരീകരിക്കുകയും 4,887 പേര്‍ മരണപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പടരുന്ന എബോള വ്യാപനമാണിത്. രോഗം സ്ഥിരീകരിച്ച 10,060 പേരില്‍ പകുതിയോളം പേരും മരണപ്പെട്ടിട്ടുണ്ടെന്ന് കോംഗോ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കാംഗോക്ക് പുറത്തും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മെയ് 15ന് സ്ഥിരീകരിച്ച ഈ രോഗബാധയ്ക്ക് കാരണം ബണ്ടിബുഗ്യോ എന്ന അപൂര്‍വ എബോള വൈറസാണ്. ഇതിനായുള്ള വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്തീട്ടില്ലന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

തുടക്കത്തില്‍ മൂന്ന് മേഖലകളില്‍ മാത്രമുണ്ടായിരുന്ന രോഗം നിലവില്‍ എട്ട് പ്രവിശ്യകളിലായി 66 ആരോഗ്യ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കോംഗോയില്‍ നിന്ന് ഉഗാണ്ടയില്‍ തിരിച്ചെത്തുന്നവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സ്വന്തം ചെലവില്‍ 21 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രി ക്രിസ് ബാരിയോമുന്‍സി അറിയിച്ചു.

Content Highlights: The Democratic Republic of Congo has reported over 10,000 confirmed Ebola cases with nearly 4,887 deaths. The WHO confirmed the outbreak is caused by the rare Bundibugyo Ebola virus strain. Uganda has mandated a self-funded 21-day quarantine for travelers returning from Congo as a precaution.
---- facebook comment plugin here -----

Latest