Connect with us

National

അനന്തരവന്‍ ആകാശ് ആനന്ദ്; പിന്‍ഗാമിയെ പ്രഖ്യാപിച്ച് മായാവതി

അനന്തരവന്‍ ആകാശ് ആനന്ദ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനാകും.

Published

|

Last Updated

ലക്‌നോ| പിന്‍ഗാമിയെ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. അനന്തരവന്‍ ആകാശ് ആനന്ദ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനാകും. ഞായറാഴ്ച ലക്‌നോവില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മായാവതി ഇക്കാര്യം അറിയിച്ചത്. മായാവതിയുടെ ഇളയ സഹോദരന്‍ ആനന്ദ് കുമാറിന്റെ മകനാണ് 28 കാരന്‍ ആകാശ്. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററാണ്. 2019ലാണ് മായാവതിയുടെ സഹോദരനെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചത്.

പാര്‍ട്ടി ദുര്‍ബലമായ മേഖലകളില്‍ ആകാശിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുമെന്ന് ബിഎസ്പി നേതാവ് ഉദയ്വീര്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മായാവതി തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും ആനന്ദ് മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ നയിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.