Ongoing News
'സായിദ് സ്ഥാപക ദിന' പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
ഹൃദയങ്ങളെ ഒന്നിപ്പിക്കാനും മനുഷ്യ സ്നേഹം ഉയർത്തിപ്പിടിക്കാനും ജീവിതം മാറ്റിവെച്ച നേതാവാണ് ശൈഖ് സായിദ് എന്ന് ഡോ കാന്തപുരം ഉസ്താദ് പറഞ്ഞു
കോഴിക്കോട്| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ എല്ലാ വർഷവും ജനുവരി ഏഴ് ‘സായിദ് സ്ഥാപക ദിനമായി’ ആചരിക്കാൻ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ശൈഖ് സായിദ് പീസ് ഫോറം ചെയർമാനുമായ ഡോ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വാഗതം ചെയ്തു.
ഹൃദയങ്ങളെ ഒന്നിപ്പിക്കാനും മനുഷ്യ സ്നേഹം ഉയർത്തിപ്പിടിക്കാനും ജീവിതം മാറ്റിവെച്ച നേതാവാണ് ശൈഖ് സായിദ് എന്ന് ഡോ കാന്തപുരം ഉസ്താദ് പറഞ്ഞു. നല്ലൊരു ജനതയെ വാർത്തെടുക്കാനും ലോകത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ പാകാനും അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ ഐക്യയാത്രയിലും ഭാവിയിലെ കുതിപ്പിലും ഈ ആദർശങ്ങൾ എക്കാലവും ശക്തമായ വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Indian Grand Mufti Dr. Kanthapuram A P Aboobacker Musliyar welcomed the declaration of January 7 as Zayed Founder’s Day by UAE President Sheikh Mohamed. He praised Sheikh Zayed for uniting hearts and building a strong nation. He added that these ideals will guide the nation’s future journey.




