Connect with us

National

നേപ്പാള്‍ മേയറുടെ മകളെ ഗോവയില്‍ കാണാതായതായി പരാതി

ആരതിയെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗോവന്‍ പോലീസ് അറിയിച്ചു.

Published

|

Last Updated

പനാജി|നേപ്പാള്‍ മേയറുടെ മകളെ ഗോവയില്‍ കാണാതായതായി പരാതി. നേപ്പാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ഗോപാല്‍ ഹമാലിന്റെ മകളായ ആരതി ഹമാല്‍ (36) എന്ന യുവതിയെയാണ് കാണാതായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലെ ഓഷോ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് നേപ്പാള്‍ പത്രമായ ദി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപമാണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആരതിയെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗോവന്‍ പോലീസ് അറിയിച്ചു.

മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗോപാല്‍ ഹമാല്‍ സാമൂഹിക മാധ്യമത്തിലൂടെ രംഗത്തെത്തി. എന്റെ മകള്‍ ആരതിയെ കാണാതായ വിവരം ഗോവയിലെ സുഹൃത്താണ് അറിയിച്ചത്. ഗോവയില്‍ താമസിക്കുന്നവര്‍ ദയവുചെയ്തത് മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആരതിയെ അന്വേഷിക്കാന്‍ ഇളയ മകള്‍ അര്‍സൂവും മരുമകനും ഗോവയിലേക്ക് വരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍  9794096014 / 8273538132 / 9389607953 നമ്പറുകളില്‍ അറിയിക്കണമെന്ന് ഗോപാല്‍ ഹമാല്‍ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

 

 

 

Latest