Connect with us

International

ഗോവയില്‍ നിന്ന് കാണാതായ നേപ്പാള്‍ മേയറുടെ മകളെ കണ്ടെത്തി

നോര്‍ത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു ഹോട്ടലില്‍ നിന്നാണ് ആരതിയെ കണ്ടെത്തിയത്.

Published

|

Last Updated

പനാജി|ഗോവയില്‍ നിന്ന് കാണാതായ നേപ്പാള്‍ മേയറുടെ മകളെ കണ്ടെത്തിയെന്ന് പോലീസ്. നേപ്പാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ഗോപാല്‍ ഹമാലിന്റെ മകളായ ആരതി ഹമാല്‍ (36) എന്ന യുവതിയെയായിരുന്നു തിങ്കളാഴ്ച കാണാതായത്. നോര്‍ത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു ഹോട്ടലില്‍ നിന്നാണ് ആരതിയെ കണ്ടെത്തിയത്.

മകളെ കണ്ടെത്തിയെന്ന വിവരം നേപ്പാള്‍ മേയര്‍ ഗോപാല്‍ ഹമാലും സ്ഥിരീകരിച്ചു. ആരതിയെ ഗോവയില്‍ സുരക്ഷിതമായി കണ്ടെത്തി. മകളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഗോപാല്‍ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലെ ഓഷോ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപമാണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി മകളെ ഗോവയില്‍ നിന്ന് കാണാതായതായി ഗോപാല്‍ ഗോവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗോപാല്‍ ഹമാല്‍ സാമൂഹിക മാധ്യമത്തിലൂടെയും രംഗത്തെത്തിയിരുന്നു. ആരതിയെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗോവന്‍ പോലീസ് അറിയിച്ചിരുന്നു.

 

 

 

Latest