Connect with us

National

നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; നാല് ലക്ഷം പേര്‍ക്ക് 5 മാര്‍ക്ക് നഷ്ടമായി

നാല് ലക്ഷം പേര്‍ക്ക് സുപ്രീംകോടതിയുടെ തീരുമാന പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക എന്‍ടിഎ പുറത്തിറക്കിയത്. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

നാല് ലക്ഷം പേര്‍ക്ക് സുപ്രീംകോടതിയുടെ തീരുമാന പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ 67പേരില്‍ നിന്നും ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 17ആയി ചുരുങ്ങി. ഒന്നാം റാങ്ക് കിട്ടിയ 40 പേര്‍ക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാര്‍ക്ക് നഷ്ടമായിരിക്കുന്നത്.

exams.nta.ac.in/NEET എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാനാകും.

Latest