National
നീറ്റ് യുജി പരീക്ഷ ക്രമക്കേട്; കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന വിദ്യാര്‍ത്ഥിയിലേക്ക് അന്വേഷണം
രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം
ന്യൂഡല്‍ഹി| നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പോലീസ് അന്വേഷണം കേരളത്തിലേക്ക്. കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. മെയ് മൂന്നിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്.
വില്‍പന നടത്തിയ ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു. ഇരുപതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പര്‍ വില്‍പന നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യേപേപ്പര്‍ ലഭിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. പരീക്ഷയിലെ ക്രമക്കേട് പരാതികള്‍ പരിശോധിക്കുന്നതായും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
Content Highlights:
The Rajasthan Police investigation into the NEET UG exam irregularities has reached Kerala, focusing on an MBBS student hailing from Churu. Authorities discovered that question papers with 600 matching questions were sold for prices ranging from twenty thousand to two lakh rupees. The National Testing Agency has confirmed it will cooperate with the probe as evidence suggests students received the paper two days prior to the exam.







