Connect with us

National

നീറ്റ് പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കും

പരീക്ഷാ അട്ടിമറിയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘടിത ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് സി ബി ഐ പരിശോധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ക്ക് കൈമാറാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷാ അട്ടിമറിയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘടിത ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് സി ബി ഐ പരിശോധിക്കും.

കൈയ്യെഴുത്ത് ‘ഗസ് പേപ്പര്‍’ എങ്ങനെയാണ് പരീക്ഷയ്ക്ക് മുന്‍പേ ചോര്‍ന്നത് എന്നും സി ബി ഐ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) എല്ലാ രേഖകളും ഡാറ്റകളും സി ബി ഐക്ക് കൈമാറുമെന്ന് അറിയിച്ചു. അച്ചടിച്ച പ്രസ്സില്‍നിന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് അടക്കമുള്ള ആരോപണങ്ങളില്‍ സിബിഐ വിശദമായ അന്വേഷണം നടത്തും.

ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ‘ഗസ് പേപ്പര്‍’ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ അതേപടി വന്നതായാണ് എഡിജിപി വിശാല്‍ ബന്‍സാല്‍ വ്യക്തമാക്കിയത്.

Content Highlights:
The Central Government has ordered a CBI investigation into the alleged paper leak and organized irregularities surrounding the NEET-UG examination. The agency will specifically examine how a handwritten guess paper containing actual exam questions was circulated among students prior to the test date. NTA has been directed to hand over all relevant data and documents to assist in the detailed probe regarding the printing press and distribution channels.

 

Latest