Kozhikode
സ്മാര്‍ട്ട് ഇവന്റസ് 2025 അവാര്‍ഡ് ദാനം എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു
സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പും മുക്കം നോര്‍ത്ത് കാരശ്ശേരി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ വെച്ച് വിതരണം ചെയ്തു.

കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, മലയമ്മ, തിരുവമ്പാടി, മരഞ്ചാട്ടി, മുക്കം, ചെറുവാടി, കൊടിയത്തൂര്‍, ചെറൂപ്പ എന്നീ റെയിഞ്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പും മുക്കം നോര്‍ത്ത് കാരശ്ശേരി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ വെച്ച് വിതരണം ചെയ്തു.
സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു, ഇ.യഅ്ഖൂബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. എന്‍.അലി അബ്ദുല്ല സാഹിബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മുഫത്തിശ് അബ്ദുല്‍ അസീസ് ബാഖവി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാരശ്ശേരി, അബ്ദുല്‍ ഹമീദ് സഖാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുക്കം റെയിഞ്ച് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി സ്വാതവും പറഞ്ഞു.