Connect with us

ai camera

ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍: ചെന്നിത്തല

നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ് കമ്പനികളിലേക്ക് ആണ് പോകുന്നതെന്നും ഇതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | റോഡ് ക്യാമറ സംഭവത്തില്‍ ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തതെന്നു രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം.

പക്ഷേ നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ് കമ്പനികളിലേക്ക് ആണ് പോകുന്നതെന്നും ഇതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.