Connect with us

Kerala

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; നാളെ പാണക്കാട്ട് മുസ്ലിം ലീഗ് നേതാക്കളുടെ നേതൃയോഗം

നേരത്തേതന്നെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Published

|

Last Updated

മലപ്പുറം| കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നേതൃയോഗം ചേരാന്‍ മുസ്ലിം ലീഗ്. നാളെ രാവിലെ 10 മണിക്ക് പാണക്കാട്ട് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷന്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലുള്ള ചര്‍ച്ചയും യോഗത്തില്‍ നടക്കും.

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനിടെയാണ് ലീഗ് യോഗം. നേരത്തേതന്നെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മലപ്പുറം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി അബ്ദുള്‍ഹമീദ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികള്‍ക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights:
The Muslim League has scheduled a high-level leadership meeting at Panakkad tomorrow morning to discuss the ongoing delay in appointing the Kerala Chief Minister. Senior leaders including the National General Secretary and State President will attend to finalize the party’s ministerial representations. This move comes after IUML leaders expressed dissatisfaction over the Congress party’s inability to reach a swift decision regarding the leadership role.

Latest