Kerala
ആലപ്പുഴയിലേത് വര്‍ഗീയവിഷം വിതക്കാന്‍ ശ്രമിക്കുന്ന രണ്ട് സംഘടനകള്‍ നടത്തിയ കൊലപാതകങ്ങള്‍: വി ഡി സതീശന്‍
ഈ രണ്ട് ശക്തികളെയും കേരളത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്

തിരുവനന്തപുരം | ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ വര്‍ഗീയവിഷം വിതക്കാന്‍ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേര്‍തിരിവിനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഗൂഢാലോചനയാണെന്നും വിഡി സതീശന്‍ പറഞ്ഞു
ഈ രണ്ട് ശക്തികളെയും കേരളത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോഴാണ് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സോഷ്യല്‍ എന്‍ജിനീയറിങ് എന്ന പേരില്‍ നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളും ഇത്തരം സാഹചര്യത്തിന് വഴിവെച്ചിട്ടുണ്ട്. അക്രമങ്ങളെയും കൊലപാതകങ്ങളെയും പൂര്‍ണമായി അമര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു