Kerala
അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി പിടിയില്‍
അസം സ്വദേശി നജ്‌റുല്‍ ഇസ്ലാം ആണ് പിടിയിലായത്.

പാലക്കാട്| അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ അസം സ്വദേശി പിടിയില്‍. നജ്‌റുല്‍ ഇസ്ലാം ആണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഭാര്യ പൂനവും പിടിയിലായിട്ടുണ്ട്. അഗളി പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികള്‍ പെരുമ്പാവൂരില്‍ നിന്നു പിടിയിലായത്.
ഇന്നലെ അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാന്‍ കല്ലിലാണ് ജാര്‍ഖണ്ഡ് സ്വദേശിയായ രവി വെട്ടേറ്റ് മരിച്ചത്. ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് രവി. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
---- facebook comment plugin here -----