Kerala
കൊലപാതക കേസ്: അഭിഭാഷകന് ജീവപര്യന്തം
മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ (40) യാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതി-രണ്ട്, ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ആലപ്പുഴ | കൊലപാതക കേസില്‍ അഭിഭാഷകിന് ജീവപര്യന്തം ശിക്ഷ മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ (40) യാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതി-രണ്ട്, ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മഹേഷിന്റെ ബന്ധുവായ മണ്ണഞ്ചേരി വരകാടിവെളി കോളനി കെ കെ സുദര്‍ശന (62)നെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
2020 ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് വച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുദര്‍ശനനെ, മഹേഷ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സുദര്‍ശനന്റെ മക്കള്‍ക്കും സഹോദരിക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. സംഭവ സമയത്ത് മഹേഷ് നിയമ വിദ്യാര്‍ഥിയായിരുന്നു. വിചാരണ സമയത്ത് കോഴിക്കോട്ട് എന്റോള്‍ ചെയ്ത് അഭിഭാഷകനായി.