Connect with us

Kerala

മുന്നാറില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്.

Published

|

Last Updated

തൊടുപുഴ |  യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അസം സ്വദേശിനിയായ കബിത ബോറെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജാര്‍ഖണ്ഡ് സ്വദേശി ജാഗേശ്വര്‍ കുമാര്‍ ദാസിനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

കഴിഞ്ഞ ദിവസമാണ് കബിത വിഷം കഴിച്ചെന്ന് പറഞ്ഞ് ജാഗേശ്വര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കബിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍.

പ്രണയിച്ച് വിവാഹിതരായ ഇരുവരും രണ്ട് വര്‍ഷം മുന്‍പാണ് ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹശേഷം മൂന്നാര്‍ പെരിയവാര എസ്റ്റേറ്റിലായിരുന്നു താമസം. പെരിയവാര ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കബിത. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ഇവര്‍ ജോലിക്ക് പോയിരുന്നില്ല. ഭാര്യയെക്കുറിച്ച്ജാഗ്വേശ്വറിന് സംശയമായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ രാത്രി കബിതയെ ജാഗേശ്വര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ചെന്ന് പറഞ്ഞ് കബിതയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Content Highlights: Munnar police arrested a man for allegedly strangling his wife and claiming she died by poison suicide at a lodge. Police suspect marital suspicion triggered the killing after the couple stayed there to resolve issues. The body will be handed over to relatives after post-mortem procedures

---- facebook comment plugin here -----

Latest