Education Notification
മുംബൈ; നേവൽ ഡോക്‌യാഡിൽ 283 അപ്രന്റിസ്
എട്ടാംക്ലാസ്സ്/ പത്താംക്ലാസ്സ്/ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മുംബൈ നേവൽ ഡോക്‌യാഡിൽ 283 അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ്സ്/ പത്താംക്ലാസ്സ്/ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 32 ട്രേഡുകളിലായാണ് ഒഴിവുകൾ. ഡോക്്യാഡ് അപ്രന്റീസ് സ്കൂളിലായിരിക്കും പരിശീലനം.
യോഗ്യത
റിഗ്ഗർ ട്രേഡിലേക്ക് എട്ടാംക്ലാസ്സും ക്രെയിൻ ഓപറേറ്റർ ഓവർഹെഡ് (എസ് ഐ) ട്രേഡിലേക്ക് പത്താംക്ലാസ്സ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മറ്റെല്ലാ തസ്തികകളിലേക്കും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ(എൻ സി വി ടി/ എസ് സി വി ടി) യോഗ്യതയുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലെയും യോഗ്യതകൾ (എട്ടാംക്ലാസ്സ്/പത്താംക്ലാസ്സ്/ഐ ടി ഐ) കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.
പരിശീലന കാലാവധി
പാറ്റേൺ മേക്കർ- 18 മാസം, ക്രെയിൻ ഓപറേറ്റർ ഓവർഹെഡ് (എസ് ഐ)-15 മാസം, ഷിപ്റൈറ്റ് സ്റ്റീൽ, നിഗ്ഗർ- രണ്ട് വർഷം, മറ്റ് ട്രേഡുകളിൽ ഒരുവർഷം.
സ്റ്റൈപെൻഡ്: റിഗ്ഗർ ട്രേഡിൽ 6,800 രൂപ, ക്രെയിൻ ഓപറേറ്റർ ഓവർഹെഡ് (എസ് ഐ)-8,200 രൂപ, മറ്റ് ട്രേഡുകളിൽ 9,600 രൂപ എന്നിങ്ങനെയാണ് പ്രതിമാസ സ്റ്റൈപെൻഡ്.
പ്രായം: ഫൗണ്ട്രിമാൻ, പാറ്റേൺ മേക്കർ, ടി ഐ ജി/ എം ഐ ജി വെൽഡർ, വെൽഡർ (ജി ആൻ ഡി), വെൽഡർ (പൈപ്പ് ആൻഡ് പ്രഷർ വെസൽസ്), പെയിന്റർ (ജി) ട്രേഡുകളിൽ 18 വയസ്സും മറ്റ് ട്രേഡുകളിൽ 14 വയസ്സുമാണ് കുറഞ്ഞപ്രായം. ഉയർന്ന പ്രായപരിധിയില്ല.
പരീക്ഷ
തിരഞ്ഞെടുപ്പിനായി ഒ എം ആർ മാതൃകയിൽ, ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങിയ പരീക്ഷയുണ്ടാകും. 100 മാർക്കിനുള്ള പരീക്ഷക്ക് രണ്ട് മണിക്കൂറാണ് സമയം. ജനറൽ സയൻസ്, മാത്തമാറ്റിക്സ്, ജനറൽ നോളജ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും. റിഗ്ഗർ ട്രേഡിലേക്ക് എട്ടാംക്ലാസ്സ് നിലവാരത്തിലും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ്സ് നിലവാരത്തിലുമുള്ള ചോദ്യങ്ങളാണുണ്ടാകുക.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://www. apprenticeship registration.com സന്ദർശിക്കുക. നാളെ മുതൽ അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 27ന് വൈകിട്ട് അഞ്ച് വരെ.
Content Highlights:
Mumbai Naval Dockyard has invited online applications for 283 Apprentice posts across 32 trades. Applicants with 8th, 10th, or ITI certificates and at least 50 percent marks are eligible to apply. Selection will be based on an OMR test, and the last date to apply online is October 27.






