National
മുംബൈ-ഹൗറ ട്രെയിന്‍ പാളം തെറ്റി; 2 മരണം, 20 പേര്‍ക്ക് പരുക്ക്
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
റാഞ്ചി |ഝാര്‍ഖണ്ഡില്‍ മുംബൈ – ഹൗറ മെയിലിന്റെ 18 കോച്ചുകള്‍ പാളം തെറ്റി അപകടം. രണ്ട് മരണം.20 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ ലഭ്യമാക്കി ആശുപത്രിയിലേക്ക് മാറ്റിയതായി റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്തായിരുന്നു അപകടം.
പാളം തെറ്റിയ 18 കോച്ചുകളില്‍ 16 എണ്ണം പാസഞ്ചര്‍ കോച്ചുകളും ഒരു പവര്‍ കാറും ഒരു പാന്‍ട്രി കാറുമാണ്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.







