MULLAPPALLI
ഹരിത വിഷയത്തില്‍ ലീഗിന് മുല്ലപ്പള്ളിയുടെ വിമര്‍ശനം
ഹരിതയേയോ മുസ്ലിം ലീഗിനേയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം
കോഴിക്കോട് | ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുസ്ലിം ലീഗിന് മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നു. വാര്‍ത്ത സമ്മേളനം നടത്തി ഇവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നിട്ടും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വെര്‍ബല്‍ റേപ്പാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഹരിതയേയോ മുസ്ലിം ലീഗിനേയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. കോഴിക്കോട് കീഴരിയൂരില്‍ ഡി സി സി നടത്തിയ പരിപാടിയിലാണ് മുല്ലപ്പള്ളി വിമര്‍ശിച്ചത്.







