Connect with us

OBITUARY

എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് നിര്യാതയായി

കോണ്ടോട്ടി തുറക്കലിലെ വീട്ടിലായിരുന്നു അന്ത്യം

Published

|

Last Updated

മലപ്പുറം | മലയാളത്തിന്റെ എക്കാലത്തേയും പ്രിയ സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് നിര്യാതയായി. 82 വയസ്സായിരുന്നു. കോണ്ടോട്ടി തുറക്കലിലെ വീട്ടിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി പക്ഷാഘാതത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍.

ഖബറടക്കം നാളെ രാവിലെ ഒമ്പതിന് മാത്തോട്ടം ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നാളെ രാവിലെ 8 മണിയോടെ കൊണ്ടോട്ടി തുറക്കലിലെ വീട്ടില്‍ നിന്നും മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരും.

കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956 ലാണ് ബാബുരാജുമായി വിവാഹം.

മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന, ഫര്‍ഹാദ്, ഷംന.

മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍.

---- facebook comment plugin here -----

Latest