Career Notification
സശസ്ത്ര സീമാബലിൽ ആയിരത്തിലേറെ ഒഴിവുകൾ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം.
കേന്ദ്ര സായുധ പോലീസ് സേനാ വിഭാഗമായ സശസ്ത്ര സീമാബലിൽ 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസ്സിസ്റ്റന്റ്സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ തസ്തികകളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം.
കോൺസ്റ്റബിൾ
ട്രേഡുകളും ഒഴിവും: വെറ്ററിനറി- 34, ഡ്രൈവർ (പുരുഷന്മാർ മാത്രം)- 553, ഗാർഡ്‌നർ- 41. വാട്ടർ കാരിയർ- അഞ്ച്, കോബ്ലർ- 25, ടെയ്‌ലർ- 41, വാഷർമാൻ- 74, ബാർബർ- 43, വെയ്റ്റർ- മൂന്ന്, കാർപെന്റർ- ഏഴ്, നഴ്സിംഗ് ഓർഡർലി- ഒന്ന്.
ശന്പളം: 21,700- 69,100 രൂപ. പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് വേണം. മറ്റുള്ള തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമയോ പ്രവൃത്തി പരിചയമോ വേണം. പ്രായം 18- 27.
ഹെഡ്കോൺസ്റ്റബിൾ
ട്രേഡുകളും ഒഴിവുകളും
സ്റ്റുവ്യാഡ്- രണ്ട്, കമ്മ്യൂണിക്കേഷൻ- 197, ഇലക്ട്രീഷ്യൻ- 29, വെറ്ററിനറി- അഞ്ച്, ലബോറട്ടറി അസ്സിസ്റ്റന്റ്- 30, ഫിസിയോതെറാപ്പി അസ്സിസ്റ്റന്റ്- 12, നഴ്സിംഗ് അസ്സിസ്റ്റന്റ്കം മെഡിക്- 34.
ശമ്പളം: നഴ്‌സിംഗ് അസ്സിസ്റ്റന്റിന് 21,700- 69,100 രൂപ. മറ്റ് ട്രേഡുകൾക്ക് 25,500-81,100 രൂപ.യോഗ്യത: പത്താംക്ലാസ്സ്/ പന്ത്രണ്ടാംക്ലാസ്സ്/ ഡിപ്ലോമ. പ്രായം: 18-27.
അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
ട്രേഡുകളും ഒഴിവുകളും
റേഡിയോഗ്രാഫർ- മൂന്ന്, ഫാർമസിസ്റ്റ്- രണ്ട്, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ- ഒന്ന്, ഡെന്റൽ ടെക്നീഷ്യൻ- ഒന്ന്.
ശമ്പളം: 29,200- 92,300 രൂപ. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 18-27.
സബ് ഇൻസ്പെക്ടർ
ട്രേഡുകളും ഒഴിവുകളും
സ്റ്റാഫ് നഴ്സസ്- പത്ത്, പയനിയർ- 21, കമ്മ്യൂണിക്കേഷൻ- 20.
ശമ്പളം: 35,400- 1,12,400 രൂപ. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സും നഴ്സിംഗ് ഡിപ്ലോമയും നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷനും അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട ബിരുദം. അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദം. പ്രായം: 30 കവിയരുത്.
ഫീസ്- സബ് ഇൻസ്പെക്ടർക്ക് 200 രൂപയും മറ്റ് തസ്തികകളിലേക്ക് 100 രൂപയുമാണ് ഫീസ്.
തിരഞ്ഞെടുപ്പ് രീതി
കായികശേഷി പരിശോധന, കായികക്ഷമതാ പരീക്ഷ, എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക. 150 മാർക്കിനാണ് എഴുത്ത് പരീക്ഷ. ഇതിൽ 50 മാർക്ക് ജനറൽ നോളജ്, മാത്തമാറ്റിക്സ്, റീസണിംഗ്, ജനറൽ ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ നിന്നായിരിക്കും. 100 മാർക്ക് ടെക്നിക്കൽ വിഷയവുമായി ബന്ധപ്പെട്ടതായിരിക്കും. ആവശ്യമായ തസ്തികകൾക്ക് സ്‌കിൽ ടെസ്റ്റുമുണ്ടാകും.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ് എന്നിവ, വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അവസാന തിയതി: ഏപ്രിൽ 19




