National
കള്ളപ്പണം വെളുപ്പിക്കല്‍; പഞ്ചാബ് വ്യവസായി അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പഞ്ചാബ് ആസ്ഥാനമായുള്ള വ്യവസായി ഗൗതം മല്‍ഹോത്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഒയാസിസ് ഗ്രൂപ്പുമായി ബന്ധമുള്ള മല്‍ഹോത്രയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. പഞ്ചാബിലെയും മറ്റു ചില പ്രദേശങ്ങളിലെയും മദ്യവ്യാപാരവുമായി മല്‍ഹോത്രയ്ക്ക് ബന്ധമുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----