Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സത്യേന്ദര്‍ ജെയിനിന് ജാമ്യം നിഷേധിച്ചു

ജാമ്യം നല്‍കുന്നതിനായി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിനിന് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. ഇതേ കേസിലെ പ്രതികളായ വൈഭവ് ജെയിന്‍, അങ്കുഷ് ജെയിന്‍ എന്നിവര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. മൂന്നു പ്രതികളും ജാമ്യം നല്‍കുന്നതിനായി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

2022 മേയിലാണ് സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബറിലും ജെയിനിന് ജാമ്യം നിഷേധിച്ചിരുന്നു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിനുമായി ബന്ധമുള്ള കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അന്നു തന്നെ സത്യേന്ദര്‍ ജെയിനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.