Connect with us

Kerala

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കൊപ്പം റോഡ് ഷോയുമായി മോദി

ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി തുറന്നവാഹനത്തില്‍ റോഡ്‌ഷോയായാണ് സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് പോയത്.

Published

|

Last Updated

തൃശൂര്‍  | തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തി. ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി തുറന്നവാഹനത്തില്‍ റോഡ്‌ഷോയായാണ് സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് പോയത്.എന്‍ഡിഎ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ്‌കുമാര്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്തു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റോഡ് ഷോയുടെ ഭാഗമായി.

രണ്ടരവര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തിയത്.
സ്വരാജ് റൗണ്ടില്‍ ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി മടങ്ങി. ഉച്ചക്ക് പാലക്കാടും മോദി എത്തിയിരുന്നു.

കേരളം മാറ്റത്തിന്റെ സന്ദേശം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടന്ന പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഡീല്‍ ആരോപണങ്ങളെ പരാമര്‍ശിച്ച മോദി, ബിജെപിയാണ് തിരഞ്ഞെടുപ്പിലെ എ ടീമെന്ന് പറഞ്ഞു. ഇടത് വലത് പാര്‍ട്ടികള്‍ ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

 

---- facebook comment plugin here -----

Latest