National
മോദി-അദാനി ഭായ് ഭായ്; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
അദാനി-പ്രധാനമന്ത്രി ബന്ധത്തെക്കുറിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി| രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. മോദി-അദാനി ഭായ് ഭായ് എന്ന് വിളിച്ച് പ്രതിപക്ഷം ബഹളം വെച്ചു. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു നരേന്ദ്ര മോദി. പ്രതിപക്ഷ സമീപനം രാജ്യതാത്പര്യം തകര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ തകര്‍ത്തുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിനിടെ അദാനി-പ്രധാനമന്ത്രി ബന്ധത്തെക്കുറിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി. നടപടി സെന്‍സര്‍ഷിപ്പാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കിയതില്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കും.