Connect with us

National

ഹിജാബ് സമരത്തിന് നേതൃത്വം വഹിച്ച എംഎല്‍എ കനീസ് ഫാത്തിമയ്ക്ക് വിജയം

താന്‍ ഹിജാബ് ധരിച്ച് നിയമസഭയില്‍ കയറുമെന്നും ബിജെപിക്ക് അത് തടയാമെങ്കില്‍ തടഞ്ഞോളൂ എന്നും കനീസ് ഫാത്തിമ വെല്ലുവിളിച്ചിരുന്നു.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ ഹിജാബ് സമരത്തിന് നേതൃത്വം വഹിച്ച കോണ്‍ഗ്രസ്  എംഎല്‍എ കനീസ് ഫാത്തിമ 12841 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹിജാബ് വിവാദം കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ചോട്ടെയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞപ്പോഴും അതുപോലും ബിജെപി അംഗീകരിച്ചില്ല.

ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ ഉടുപ്പിയിലെ സര്‍ക്കാര്‍ കോളജിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തില്‍ നേതൃനിരയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കനീസ് ഫാത്തിമയായിരുന്നു ഉണ്ടായിരുന്നത്.

പ്രതിഷേധം നടത്തുക മാത്രമല്ല കനീസ് ഫാത്തിമ ചെയ്ത്. താന്‍ ഹിജാബ് ധരിച്ച് നിയമസഭയില്‍ കയറുമെന്നും ബിജെപിക്ക് അത് തടയാമെങ്കില്‍ തടഞ്ഞോളൂ എന്നും അവര്‍ വെല്ലുവിളിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest