Connect with us

National

മലയാളി യുവതിയെ കാണാതായ സംഭവം; തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

ട്രക്കിംഗ് പാത ഏപ്രില്‍ 11 വരെ താല്‍ക്കാലികമായി അടച്ചിടും.

Published

|

Last Updated

മടിക്കേരി| കുടക് തടിയന്‍ഡമോളില്‍ മലയാളി യുവതിയെ കാണാതായ സംഭവത്തിന് പിന്നാലെ സോളോ ട്രക്കിങ്ങിന് താല്‍കാലിക വിലക്കേര്‍പ്പെടുത്തി കര്‍ണാടക വനംവകുപ്പ്. ട്രക്കിംഗ് പാത ഏപ്രില്‍ 11 വരെ താല്‍ക്കാലികമായി അടച്ചിടും. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് ഈ നടപടി. ട്രക്കിങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും സുരക്ഷ പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിക്കുമെന്നും മടിക്കേരി ഡിസിഎഫ് അഭിഷേക് അറിയിച്ചു.

പരിചയസമ്പന്നരാണെങ്കില്‍ പോലും അപരിചിതമായ വനപാതകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അപകടമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യാത്രയ്ക്ക് മുമ്പ് റൂട്ടുകളെക്കുറിച്ച് കൃത്യമായ പഠനം നടത്തണമെന്നും അതിനായി വിക്കിലോക്ക്, മാപ്സ് മീ, സ്ട്രാവ തുടങ്ങിയ ആപ്പുകളുടെ സഹായം തേടാനും അവര്‍ നിര്‍ദേശിച്ചു.അടച്ചിട്ട തടിയന്‍ഡമോള്‍ മലനിരകള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്‍കൂ.

---- facebook comment plugin here -----

Latest