National
മണിപ്പൂരില്‍ നേരിയ ഭൂചലനം; 3.8 തീവ്രത
സംസ്ഥാനത്തെ മൊയ്‌റങിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇംഫാല്‍ | മണിപ്പൂരില്‍ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് 6.51ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംസ്ഥാനത്തെ മൊയ്‌റങിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഉത്തരേന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.6 ആണ് ഇവിടെ രേഖപ്പെടുത്തിയ തീവ്രത.
ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ഒരു മിനുട്ട് നീണ്ട ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടിയിരുന്നു. ശക്തമായ ഭൂകമ്പമുണ്ടായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി കെട്ടിടം തകര്‍ന്നുവീണും മറ്റും 25 പേര്‍ മരണപ്പെടുകയുമുണ്ടായി. എന്നാല്‍, ഇന്ത്യയില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ ചെയ്തിട്ടില്ല.