Connect with us

Kerala

മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും; യു ഡി എഫ് നേതൃ യോഗം ഇന്ന്

മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങളുണ്ടാകമെന്നാണ് അറിയുന്നത്

Published

|

Last Updated

തിരുവനന്തപുരം |  മന്ത്രിസഭയില്‍ ആരൊക്കെ എന്നതില്‍ ആകാംക്ഷ നിലനില്‍ക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. മന്ത്രി സ്ഥാനങ്ങളും വകുപ്പും ഏതൊക്കെയെന്നതില്‍ ഇന്ന് യോഗത്തില്‍ തീരുമാനമായേക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങളുണ്ടാകമെന്നാണ് അറിയുന്നത്. ജല വകുപ്പ് കേരള കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. വകുപ്പ് വിഭജനം സംബന്ധിച്ച കോണ്‍ഗ്രസ് നിര്‍ദേശം യുഡിഎഫ് നേതൃ യോഗത്തില്‍ മുന്നോട്ടുവെയ്ക്കും.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ മുരളീധരന്‍,പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം വിന്‍സന്റ്, എന്‍ ശക്തന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ മന്ത്രി സ്ഥാനത്തേക്കുവരുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി അടക്കം 12 പേരാകും കോണ്‍ഗ്രസ് പ്രതിനിധികളായി മന്ത്രിസഭയില്‍ ഉണ്ടാവുക.

വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് ഇപ്പോഴും യുഡിഎഫിനുള്ളില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. അതേസമയം സിപിഎം വിമതരായി ജയിച്ച ജി സുധാകരന്‍, വി കുഞ്ഞികൃഷ്ണന്‍, ടികെ ഗോവിന്ദന്‍ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല.

 

Latest